Saturday, 14 May 2016

          പരിണാമം
തല ഇരിക്കുമ്പോൾ വാൽ
ആടിയതിനാലാണോ
പല്ലിക്ക് വാൽപോയത്

തിരിച്ച് മുളയ്ക്കുന്ന പല്ലിവാൽസൂത്രം
തപ്പി പിടിച്ചാൽ പിന്നെ
പോയതെന്തും തിരിച്ച് മുളപ്പിക്കാമോ?

തിരിച്ച് മുളയ്ക്കുന്നഭാഗങ്ങൾ വന്നാൽ
പിന്നെ മനുഷ്യരെല്ലാം
ഗൗളികളാവൂലേ

അപ്പോൾ പിന്നെ ശകുനം
കാണിക്കാൻ- സ്വയം
ചിലയ്ക്കാലോ


ഉത്തരം മുട്ടുമ്പോൾ
കൊഞ്ഞനം കുത്തി, ഉത്തരം താങ്ങി
അഹങ്കരിക്കാലോ

അഹങ്കാരം അഹന്ത
അരോചകം അപ്രാപ്യം
അചിന്ത്യം

അഹം ബ്രഹ്മ) സ്മി.....

(ഒന്നുമറിയാതെ
പാവം
പല്ലി)
      -.-
ലസിൻ



Sunday, 8 May 2016

            പിറന്നാൾ

പിറവിയെടുത്തെന്ന തെറ്റിന്
പിറന്നാൾ മധുരമില്ല പുത്തനുടുപ്പില്ല
പിഞ്ചി പോയ താളുകൾ പോലെ
പാറി പറക്കുന്ന ജീവിതം
പുനർജന്മമെടുക്കുന്ന പേ കിനാക്കൾ
 ( ദംഷ് oകൾ കാട്ടി പേടിപെടുത്തുന്നു.
ഇല്ല.! ജനിച്ചിട്ടില്ല ഞാനിനിയും ജന്മമെടുക്കേണ്ടിയിരിക്കുന്നു....
അതു വരെയെങ്കിലും ജീവിച്ചോട്ടെ
ഓർമകളും ഓർമപെടുത്തലുകളും ഇല്ലാതെ......
                    സ്വം

സ്വന്തമായതെല്ലാംഅന്യമാവുന്നു..
വേരുകളറുക്കപെടുമ്പോൾ
വേദനയില്ലാതാവുന്നു
വിടർന്നു പടർത്തിയ ചില്ലകൾ
അറ്റു വീഴുന്ന മണ്ണിൽ
പരിഹാസം പൊട്ടി ഒലിക്കുന്നു.
പലിളിച്ചുകാട്ടുന്നു നഷ്ട്ട സ്വപ്നങ്ങൾ




    സ്വപ്നം

അവൾ ഉണർന്നു
അത്ഭുതം, ആശ്ചര്യം
ആവി പറക്കുന്ന ചായ
അവൻ, പുഞ്ചിരി
അനന്തരം അവൾ ഉണർന്നു
സ്വപ്നങ്ങളില്ല്ലാത്ത അടുക്കളയിലേക്ക്