കറിവേപ്പില പറഞ്ഞത്
........................................
ലസിൻ എം
ഉമ്മാ,
ഞാൻ ഇവിടെ ഒറ്റയ്ക്കാണ്.പൊന്നും പൈസയും തന്ന് ആളെ കൂട്ടി 'കല്യാണം' എന്ന ഓമനപേരിട്ട ആ ചടങ്ങ് ശരിക്കും ഒര് നാടുകടത്തലാണെന്ന് ഇന്നെനിക്ക് മനസ്സിലായി. എന്തിനായിരുന്നു ഉമ്മാ അത്?
ഉള്ളതിൽ സന്തോഷം കാണണം എന്ന് ഇങ്ങളുടെ ഉപദേശം ഞാനിന്നും അനുസിരിക്കുന്നുണ്ട്. അതോണ്ടാ കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ എന്നെ തഴഞ്ഞ് ചങ്ങായിമാരെ കുടെ ഓറ് കറങ്ങി നടക്കുന്നത് കണ്ടിലെന്ന് നടിച്ചത്,
മൂപ്പരുടെ ഉമ്മാടെ പൊലയാടി പാട്ട് സഹിച്ചത്..
ഓർടെകുടുംബക്കാർ വരുമ്പം സന്തോഷത്തോടെ സ്വീകരിച്ചത്..
ന്റെ വീട്ടുകാരെ കുറ്റോം കൊറവും എണ്ണി എണ്ണി പറയുമ്പോ തലയാട്ടി നിന്നത്..
ഇതൊക്കെ ഇന്നെക്കൊണ്ടും പറ്റൂന്ന് അറിയുമെങ്കിലും ചെയ്യാതിരുന്നത്...
പേറ്റ് നോവിൽപുളയുമ്പോളും മക്കൾക്ക് വേണ്ടി ഉറക്കൊയ് ഞപ്പോളും പ്രാകാതിരുന്നത്..
പെറ്റും പെറുക്കിയും ഒതുക്കി യും, നട്ടും നനച്ചും നിക്ക് വയ്യാണ്ടായിരിക്ക്ണ് ഉമ്മാ...
എന്നിട്ടും എനിക്ക് ഒര് സ്ഥാനമില്ലുമ്മാ.. ആകെ ണ്ടായിരുന്നത് എപ്പോഴെങ്കിലും എവിടേക്കെങ്കിലും പോവുമ്പോ ഓറെ കൂടെ കാറിന്റെ മുൻ സീറ്റായിരുന്നു. മക്കള് വളർന്നപ്പോ അതും പോയി
ചില്ല് മേടയിലായാലും ഒരോ വളർച്ചയും ഒരോ നഷ്ട്ടങ്ങളാണല്ലേ!
പിന്നെ യാത്രകളും കുറഞ്ഞീലേ.. അരകെട്ട് ഊതി വീർത്ത് വയറും ചാടി, മുട്ടിന് തേയ്മാനവും ,കാലിൽ നീരും വന്ന ഞാൻ എവിടെ പോവാനാണ്.. അല്ല ആര് കൊണ്ടോവാനാണ്?
കയ്ഞാഴ്ച്ച ഓരും ചങ്ങായിമാരും ഏതെല്ലോ രാജ്യത്ത് പോയി, ന്റെ മക്കളും ഇടയ്ക്കിടയ്ക്ക് എവിടേങ്കിലുമൊക്കെ പോവും..
എനിക്കെന്താ ഇതൊന്നും പറ്റാതെ?നിക്കും എത്ര ചങ്ങായ്ച്ചികളാ ഉണ്ടായിരുന്നത് ന്ന് ഉമാക്കോർമ്മയുണ്ടോ? കല്യാണതല്ലേന്ന് ഒരുക്കീതും മൈലാഞ്ചിട്ടതും ഒപ്പനപാടീ തൂം ഒക്കെ അവരൊക്കെയല്ലേ...
എന്തേ എനിക്കവരെയെല്ലാം നഷ്ട്ടമായത്? അല്ലല്ല.. ഞാൻ അവരെയെല്ലാം നഷ്ട്ടമാക്കിത്..
നേർത്തെ പറഞ്ഞ പോലെ ഒരോ വളർച്ചയും ഒരോ നഷ്ട്ടങ്ങൾ തന്നെ...
ഓമനിച്ച് കൊണ്ട് നടന്ന കിനാക്കൾ പോലും ഇന്നെ നെ വിട്ടു പോയതെന്തേ?
ഉറങ്ങാതെ ഞാൻ എന്റെ സ്വപ്നങ്ങൾ തേടി ഈ കൊട്ടാരത്തിൽ അലയുന്നു.
നഷ്ട്ടപെടാതെ എന്ത് ബാക്കിയായി എന്ന് കണക്ക് കൂട്ടുന്നു...
കൂട്ടിയാലും കിഴിച്ചാലും തിരഞ്ഞാലും അലഞ്ഞാലും' ഞാൻ' നെഎവിടെയും കാണുന്നില്ല..
പിന്നെ ഉമ്മാ..
ആ വലിയ കരിവേപ്പില മരം ഓർമ്മയില്ലേ? ഇങ്ങള് ആദ്യ യിട്ട് ഇവിടെ വന്നപ്പോ എനിക്ക് അയിന്റ തൈ കൊണ്ടോന്ന് തന്ന് നട്ടത്... ഞാൻ നടാൻ തൊടങ്ങിയപ്പോ, ങ്ങള് സമ്മയ്ച്ചില്ല.. അത് വല്യ മരമാവുമ്പോഴേക്കും നട്ടാള് മരിക്കും ന്ന് പറഞ്ഞ്, ഒരോരോ അന്ധവിശ്വാസങ്ങളേയ്...
ആ മരം എത്ര വല്യ തായി! എത്ര ആൾക്കാരാ അതിന്റെ മേലേന്ന് എല പിച്ചിയത്.
ആ മരം കരിഞ്ഞ് തുടങ്ങി.ഇന്നലെ അതിന്റെ ചോട്ടിൽ എന്റെകിനാക്കളും തിരഞ്ഞ് ഞാൻ എമ്പാടും നേരം നിന്നു. അപ്പോ ആ മരം എന്നോട് ചോദിക്ക്യാ ഇത്രയും കാലം നീ പിച്ചികൊണ്ട് പോയ ഇലകളൊക്കെ എന്താക്കീന്ന്?
ഞാൻ കഴുകി കൂട്ടിയ എച്ചിൽ പാത്രങ്ങളിൽ ബാക്കിയായ കറിവേപ്പിലകൾ എന്റെ മുന്നിൽ തെളിഞ്ഞു...
ചില ജന്മങ്ങൾ അങ്ങിനെയാണെല്ലേ ഉമ്മാ?ആർക്കൊക്കെയോ പിച്ചാൻ പാകത്തിന് നിന്നു കൊടുത്ത് പിന്നെ എച്ചിലായി കരിഞ്ഞ് തീരേണ്ട കുറെ ജന്മങ്ങൾ....
ആ കറിവേപ്പില മരമാണെന്നോട് പറഞ്ഞത് ... ഓരോ വളർച്ചയും ഒരോ നഷ്ട്ടപെടലാണെന്ന്
എന്ന് സ്വന്തം
മോള്
.....................