Sunday, 19 February 2017

വരൂ..
നമ്മുക്കവളുടെ പാവാടയുടെ നീളമളക്കാം
അസമയങ്ങളിലെ അവളുടെ യാത്രയെ കുറ്റപ്പെടുത്താം
അവൾ തിരഞ്ഞെടുത്ത ജോലിയെ വിമർശിക്കാം
അവളുടെ ഭൂതകാലത്തെ ചിക്കി ചികയാം
എന്നിട്ടവൾക്ക് നേരേ വിരൽ ചൂണ്ടി
നിർവൃതിയടയാം
അമ്മമാരെ...
നിങ്ങളുടെ പെൺമക്കളുടെ മാറിടങ്ങൾ
അരിഞ്ഞെടുക്കുക...
അവരുടെ ഗർഭപാത്രങ്ങൾ പറിച്ചുകളയുക..
നാളെയവൾ പാൽ ചുരത്തേണ്ട..
പെറ്റു വളർത്തേണ്ട
അതുമലെങ്കിൽ
തല കൊയ്യാനുള്ള വിദ്യ അവളെ പഠിപ്പിക്കുക..
ആളൂരതാ കോട്ടുമിട്ട് പുറപെട്ടിട്ടുണ്ട്...