Tuesday, 16 October 2018

Here lies the house of the dead
Souls awaiting salvation..
Caught in those twists and turns of black and white
not sure of their destiny
Will they curse their creator
Who left them half way,
captives in the yellowing pages?
They who live in those three unfinished novels
By now acquainted with one another?
Those lying still from 5years to months
Those dwelling in those crazy poems and short stories
Though completed
Can boast no pride
For they still stand hidden from the world outside.
A set of naked white sheets await their turns hopefully in vain
For that single stroke of the pen.
 Dear ones ,to you I owe my apology
I am the Genie captivated in that bottle
Of job,home and responsibilty.
When the all-pervasive time snaps it open
Only then..
Then  will you be reborn!!
Two roads diverged in a wood
And sorry Frost ,I took the one  already travelled
Travelling   to make it A Day!
 In My own style and manner
An unknown retinue following me?
Me  bathing in the ignorance bliss
Of those vagabonds  taken to the road
Dodging those holes and gutters
Symbols of wear and tear
It's not the road that you take
But how you take it that matters
And that has made all the difference!!!
#Hanan
You tread a dangerous space
A space where you are expected
 to cry and beg
to be in rags
to stop your studies
to not use social medias
to not wear ornaments
to  not dress in accordance with diktat
to  not shape your brows
to not apply make up
to not venture out at odd hours
to not employ yourselves in this way
to be at the mercy of those 'helpers'
Who would love to dictate your life.
But the more dangerous it is
The more adventurous it becomes
CARRY ON....
Let those flesh mongers bark and howl
It's  just the way they express their impotency!
__________the aftermath____________

.....and then the storm blew
and the rains hacked the land
the slides carried with it
the slur of the past....
those hairy hands that roped the budding breasts
lay barren in the exposed wind
the grizzly snorts that hid the cries
when her thighs blood to his lust
has now turned into a whimper.
A new world order now born in her vagina
brings aneurysm to his limp manhood...
And the gods listening to his cries of protest on the street
Mock at him ..
For he knows not,the gods have left their abode
to be one with her ,
For they no longer trust their caretakers-
the priests with their tantric genitals
Chanting hymns of hate and lust
To their most beautiful creation on earth.!!!

#celebratingwomenhood

Tuesday, 2 October 2018


Jaleel:Salvation of the mind, enlightenment, ഇതൊക്കെ ഒര് ജീവിതത്തിൽ കിട്ടുകയെന്നത് ഒര് വല്യ കാര്യല്ലേ
ഞാൻ:ആയിരിക്കാം.പക്ഷെ ജനിച്ചയുടനെ 7 അടി നടന്നയാൾക്ക്  വേറൊരാളുടെ ജീവിതം ചവിട്ടിമെതിച്ചിട്ട് കിട്ടുന്നത് Salvation ആണെന്ന് എനിക്കുൾക്കൊള്ളാൻ വയ്യ. ഈ സത്യാന്വേഷണം നേരത്തേ ആവായിരുന്നില്ലേ.
ജലീൽ: ഒരോ ഘട്ടങ്ങളിലൂടെ കടന്നു പോവുമ്പോഴാണ് ഒരോ ബോധോദയങ്ങൾ ഉണ്ടാവുന്നത്. അതിന് ദാമ്പത്യം ഒരനിവാര്യത ആയിരിക്കാം.
ഞാൻ: ജീവിതത്തിൽ ലഭിക്കേണ്ട എല്ലാ സുഖങ്ങളും വേണ്ടു വോളം അസ്വദിച്ചു. ഇനി ഒര് പെണ്ണും കൂടി ആവാം. അതിന് ശേഷം വരുന്നത് ഭാരിച്ച ഉത്തരവാദിത്വം. അതിൽ നിന്ന് Nice ആയിട്ടു അങ്ങ് ഊരി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ .. തേച്ചു..
ജലീൽ: അങ്ങിനെയെങ്കിൽ ലോകം മുഴുവൻ പിന്തുടരുന്ന ഒര്   ism , ഒര് religion ഉണ്ടാവിലല്ലോ. അതിൽ എത്ര പേർ ആകൃഷ്ട്ടരാവുന്നുണ്ട്. ഇവിടെ Restrictions ഒന്നുമില്ല. Non- Veg ,കല്യാണം ഇതൊന്നും നിഷിദ്ധമല്ല. Monk s ൽ സ്ത്രീകളുമുണ്ടല്ലോ
ഞാൻ: ആളുകൾ പിന്തുടരുന്നു എന്നത് വല്യ കാര്യമൊന്നുമല്ല. fb ഒന്ന് തുറന്ന് നോക്കൂ നമടെ മക്കളുടെ followerട നെ കണ്ടാൽ നമ്മൾ ഞെട്ടും. ലോകം അങ്ങിനെയല്ലേ എന്നും ഒരോ പുതുമകൾ വേണം. കല്യാണം അനുവദിച്ചിട്ടുണ്ട് എന്നുള്ളത് എന്തൊരു വിരോധാഭാസം.! 29  വയസ്സിൽ ഇറങ്ങി പോവുമ്പോൾ ഭാര്യയെയും കൂടി കൂടെ കൂട്ടരതോ? യഥാർത്തത്തിൽ ഇത് ഒര് ഒളിച്ചോട്ടമായിരുന്നില്ലേ.തോറ്റവന്റെ ഒളിച്ചോട്ടം. ഒര് സ്ത്രീയെ അറിയാത്ത വന്റെ ഒളിച്ചോട്ടം. ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം..അങ്ങിനെ കിട്ടുന്നതു enlightenment ആവണമെന്നില്ല.... എപ്പോഴെങ്കിലുമൊക്കെ കുറ്റബോധത്തിന്റെ അലകൾ മനസ്സിലടിച്ചിട്ടുണ്ടാവും. ബോധി വൃക്ഷ ചോട്ടിൽ പകുതി കൂമ്പിയ കണ്ണുകളിൽ താൻ അനാഥ യാക്കിയ ജീവിതം മിനി മറഞ്ഞ് കാണും. അപ്പോഴൊക്കെ തത്വചിന്തകൾ ഉണർന്ന് കാണും. കൂട്ടം കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് രക്ഷപെടാനാവാതെ  വലത് കൈ ഉയർത്തി ധ്യാനത്തിലമരാൻ ശ്രമിക്കുമ്പോഴും, അത് ധൈര്യത്തിന്റെ pose ആയി ബാക്കിയുള്ളവർ നിരീച്ചിരിക്കുമ്പോഴും, തിരിച്ച് പോവാനാവാത്ത വിധം താൻ പെട്ട് പോയി എന്ന് അദ് ദേഹം ചിന്തിച്ച് കാണും.
നിരഞ്ചനം എന്ന പുഴ കടക്കാൻ അദ് ദേഹം കാത്ത് നിന്നപ്പോൾ അദ്ദേഹത്തിന് ബോധോദയം ഉണ്ടായത് അത് തന്നെയല്ലേ.
സത്യം അന്വേഷിച്ച് നമ്മൾ എവിടെയും പോവേണ്ട. അത് നമ്മിൽ തന്നെയുണ്ട്. എന്നിട്ടും ഭാര്യ , കുടുംബം എന്ന വല്യ സത്യം അദ് ദേഹം എന്തേ മനസ്സിലാക്കാത്തത്. കണ്ടിലെന്ന് നടിച്ചത്.?
ജന്മം നല്കിയ കുഞ്ഞിനെ ഉപേക്ഷിച്ച് സത്യം അനുഭവിക്കാൻ ഒര് സ്ത്രീയാണ് തിരിക്കുന്നതെങ്കിൽ ഇത്തരത്തിൽ നിങ്ങൾ ന്യായീകരിക്കുമോ?
.ചില യാത്രകൾ അങ്ങിനെയാണ്. നാം ചെയ്തതിനെ ന്യായികരിക്കാനുള്ള യാത്ര.
നല്ലത് പറയാനും ചിന്തിക്കാനും ഒന്നുമുപേക്ഷിക്കേണ്ട. എല്ലാം ചേർത്ത് പിടിച്ചാലും തത്വചിന്തകൾ വരും.... കണ്ടില്ലേ... ഞാൻ തന്നെ എത്ര philosophical ആയി....
ഒര് വല്യ കണ്ട് പിടുത്തം നടത്തിയതിന്റെ വെളിച്ചത്തിൽ തിരിഞ് നോക്കിയപ്പോൾ എനിക്ക് ബോധോദയം ഉണ്ടായി. ഞാൻ ഒറ്റയ്ക്കായിരുന്നു. അല്ല ഒര് കൂട്ടം ബുധ്ധൻ മാരുടെ ഇടയിൽ എന്നെ ഒറ്റയ്ക്കാക്കിയിട്ട് എന്റെ ബുധധൻ ദൂരെ ഒര് ബോധി വൃക്ഷത്തിന്റെ ചോട്ടിലിരുന്നു പാതി കൂമ്പിയ കണ്ണുകളും ചമ്രം പടിഞ്ഞ കലുകളും,( ബുധന്റെ Lotus പൊസിഷൻ)കൈയിൽ മണികളുമായി ,ധ്യാനത്തിലിരുന്ന് കൊണ്ട് കടല കൊറിക്കുകയായിരുന്നു.!!!!
അകത്തളങ്ങളിലെവിടെയോ അലയൊലി.....
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗഛാമി..
സംഘം ശരണം ഗഛാമി
ധൃതി പെട്ട് അങ്ങോട്ട് വച്ച് പിടിച്ചപ്പോ കടലതോല് മടിയിൽ നിന്ന് തട്ടികളയുന്നതിനിടയിൽ ആ ചരിത്രകാരൻ പിറുപിറുക്കുന്നത് കേട്ടു
'ചുമ്മാതല്ല അങ്ങേര് ഇറങ്ങി പോയത്.'
എന്നിട്ടൊര് ദീർഘനിശ്വാസവും
'ഭാഗ്യവാൻ! '
ഉൾക്കാമ്പു നഷ്ട്ടപെട്ട കടലമണിതൊലികൾ മന്ദമാരുതന്റെ തേരിലേറി ഒന്നുമല്ലാതാവാൻ തയ്യാറെടുക്കുകയായിരുന്നു.......
ഞാൻ നിർവാണത്തിലും!

Thursday, 29 March 2018

FB posts..


'എന്റെ ശരീരത്തിൽ നിന്നും ഇറ്റിറ്റി വീഴുന്നു ഒരോ തുള്ളി ചോരയും ഒരായിരം തുള്ളിയായ് ഈ മണ്ണിൽ തന്നെ മുളയ്ക്കും! അന്ന് നിങ്ങളറിയും ഞാൻ ആരായിരുന്നെന്ന്......' ദേവി അഴിച്ചിട്ട മുടിയുമായി ആക്രോശിക്കയാണ്....
പ്രോവിഡൻസ് കോളേജിന്റെ തിങ്ങിനിറഞ്ഞ വേദിയിൽ വർഷങ്ങൾക്ക് മുമ്പ് ,കണ്ണിൽ തീയുമായ് എന്റെ ശബ്ദം പ്രതിധ്വനിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല, വർഷങ്ങൾക്കിപ്പുറം ഓർമ്മകൾ പെറുക്കിയെടുക്കാൻ ഇങ്ങനെ ഒര് വേദി കിട്ടുമെന്ന്.
Lead റോൾ ,സംവിധാനം എന്നതിനപ്പുറം ,എന്റെ സ്ക്രിപ്റ്റ് പ്രമുഖ Professional എഴുത്തുക്കാരുമായി ഏറ്റുമുട്ടി യൂനിവേഴ്സിറ്റിയുടെ Zonal level വരെ എത്തി എന്ന് മാത്രമല്ല, unvty South Indian History Congress ൽ പ്രത്യേക ക്ഷണം സ്വീകരച്ചു അവതരിപ്പിക്കുകയും ചെയ്തു എന്നുള്ളത് അഭിമാനകരമായ നേട്ടം തന്നെയായിരുന്നു. എല്ലാം വിട്ടുകാർ അറിയാതെ ആയിരുന്നു എന്നുള്ളത് മറ്റൊര് വസ്തുത.ഒര് പക്ഷേ ഒര് ആൺ കുട്ടിയായിരുന്നെങ്കിൽ ജീവിതം തന്നെ വെറെ ഒര് track ഇൽ ആയേനെ...
വെന്നിയൂരിലെ കുടുംബ വീട്ടിൽ ചേർന്നുള്ള സ്കൂൾ ഗ്രൗണ്ടിൽ ഉയർന്ന Stage , മാമു തൊണ്ടിക്കോട്(ഇപ്പോഴത്തെ മാമുക്കോയ), സീനത്ത്, ശാന്താദേവി, ശാന്താകുമാരി, കുഞ്ഞാണ്ടി, എന്നിവരും മറ്റാരൊക്കെയും, ഉപ്പയും ഉൾപ്പെടുന്ന ഞങ്ങടെ തറവാട്ടിലെ നാടക ക്യാമ്പ്...
Back Stage ൽ കൂടി കയറി ഇറങ്ങാവുന്ന സ്വതന്ത്യം ഞങ്ങൾ കുറച്ച് പേർക്ക് മാത്രം.അഭിനയം ഒര് ജോലി എന്നതിനപ്പുറം ഒര് വികാരമായി കൊണ്ട് നടക്കുന്ന ഒര് പറ്റം കലാകാരൻമാർ! ഇതൊക്കെ കണ്ടത് കൊണ്ട് മാത്രമാണോ എന്റെ മനസ്സിൽ തിയറ്റർ എന്ന വികാരം ഓർമ്മ വച്ച നാൾ മുതൽ കയറികൂടിയത്?
കോഴിക്കോട് Town Hall ൽ ഉപ്പാന്റെ നാടകം.കെ.പി. ഉമ്മർ ഉപ്പാനെ അടിക്കുന്ന രംഗത്ത് ഉമ്മാടെ മടിയിലിരുന്നു കുഞ്ഞായ ഞാൻ ഉറക്കെ എൻറുപ്പാനെ അടിച്ചേയെന്ന് നിലവിളിച്ചെന്നും  സദസ്സിൽ കൂട്ട ചിരി യുയർന്നതും  കുടുംബത്തിലെ തമാശകളിലൊന്നായിരുന്നു.
സ്ത്രീ വിഷയങ്ങളെ കുറിച്ച് ആദ്യം ചിന്തകളുണർത്തിയത് കെ. ടി. യുടെ 'ഇത് ഭൂമിയാണ്' എന്ന നാടകമാണ്.
നാടകാനുഭവങ്ങൾ ഒരുപാടുണ്ട്. അതിൽ 8 പഠിക്കുമ്പോഴുള്ള അനുഭവം ഏറ്റവും രസകരം.. തിമർത്ത Practise... ഞാൻ Lead.നാടകം 'പെൺകോന്തൻ'.സൂക്ഷം നാടകത്തിന്റെ അന്ന് എന്റെ സ്വരം എന്നെ വഞ്ചിക്കുന്നു. വാ തുറന്ന് സംസാരിച്ചാൽ കാറ്റ് മാത്രം.Drama Cancel ചെയ്താൽ House ന്  മൈനസ് പോയിന്റ്. പോരെ പൂരം.!അതിനിടയിൽ സ്ക്രിപ്റ്റും നഷ്ട്ടമായി. എന്തായാലും കളിയ്ക്ക തന്നെ. നാടകം, ഉള്ള ശബ്ദമൊക്കെ വച്ച് അവതരിപ്പിച്ചു. വല്യ കുഴപ്പമില്ലാതെ മുന്നേറി. ഞാൻ ബോധം കെടുന്ന രംഗമുണ്ട്. ബോധം കെട്ടു. കണ്ണടച്ചു കിടക്കുമ്പോൾ സ്റ്റേജിൽ മറ്റുള്ളവർ എന്താവും എന്ന് പേടിയുമുണ്ട്. എവിടെയും ഒരനക്കവുമില്ല. ഒര് കണ്ണ് പയ്യെ തുറന്ന് നോക്കുമ്പോൾ എന്റെ അച്ഛൻ കഥാപാത്രവും അമ്മാവൻ കഥാപാത്രവും കോൽകളി കളിക്കുന്നു. ആ കോൽ എവിടുന്നാ വന്നതെന്നോ എന്താ ഉണ്ടായേന്നോ ഇന്നും ഒര് പിടിയും കിട്ടിയിട്ടില്ല. ആരോ പറഞിട്ടാവും കർട്ടൻ വീണു.സീതാ മിസ്സിന്റെ കൈയ്യിൽ നിന്ന് ചില്ലറ യല്ല കിട്ടിയത്. ഒര് പുതിയ പേരും.... വെള്ളരി നാടകം!
ആ ഒര് flop ൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് അടുത്ത വർഷം മുതൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ അവസാന സ്റ്റേജ് വരെ കൈയ്യടി വാങ്ങിയിട്ടേ ഉള്ളൂ.
ഭാവപകർച്ചകളുടെ രസതന്ത്രത്തിൽ സ്വയം ഇല്ലാതായി, മറ്റാരൊക്കെയായി ,ജീവിക്കാൻ ഇതിലും നല്ലൊരവസരം ഉണ്ടോ?
അത് കൊണ്ട് തന്നെ നാടകം എവിടെയുണ്ടെങ്കിലും, പറ്റുമെങ്കിൽ കണ്ടിരിക്കും.
ദീപന്റെ ഖസാക്ക് വല്ലാത്ത ഒര് feel ആണ് തന്നത്. അതിന്റെ ഓളങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒര് പാട് നാളെടുത്തു.
പഠിപ്പിക്കുന്ന കുട്ടികളിലേക്കെല്ലാം ഈ ഭ്രാന്ത് ഞാൻ എത്തിക്കുന്നുമുണ്ട്. മറ്റ് പലതിനും പോലെ പഴിയും കേൾക്കുന്നു....
എങ്കിലും സന്തോഷം.
ജീവതത്തിന്റെ വലിയ തട്ടകത്തിൽ ഭാവപ്പകർച്ചകളും വേഷപകർച്ചകളുമായി തിമിർക്കുന്നുണ്ടെങ്കിലും ആ വലിയ സ്‌റ്റേജിൽ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ല. അഭിനയിക്കാൻ മനസ്സനുവദിച്ചിട്ടുമില്ല...... അതാവാം എന്റെ പരാജയവും!!
--------hollow heart-------
______-________-_______
Every week
I dust the cobwebs
Of the big mansion
Mop the floor
Clean the counters
Yet the dust ,like a stealthly thief,
makes its secret entry
Dodging the rusty locks
My heart
With rooms of emptiness
Filled with nothings
Sharpens its ears,every week
For the creak of the rusty lock
Waiting in vain....
Praying to the mother of hope...
Only to be dusted and filled
With hollowness
Only to be Locked again
Till 'nother week dawns...
No visitor,no neighbour ,
No soul looms....
Locked , it remains.
Gathering dust
 protecting the 'nothing' in it...

Lazin-------

Sunday, 18 February 2018

ഒര് പ്രേമ കവിയ്ക്കൊരു മറുപടി

പ്രേമ കവിത മെനെഞ്ഞെടുക്കുന്ന
ഗന്ധർവ ഗായകാ..
കനവിലെ സുന്ദര നിമിഷങ്ങളതൻ കുങ്കുമ സ്വപ്നങ്ങൾ നെയ്യവ്വേ
ഓർക്കുക നീ...
നഷ്ട്ടപെട്ട യൗവനവും നിനക്കായ് കാണിക്ക വച്ചോരെൻ സ്വപ്നങ്ങളും
കടലേഴും താണ്ടി ഞാൻ ഈ മരുഭൂവിൽ
മല്ലിട്ട് കഴിയവേ...
അക്കരപച്ച കാണുന്നുവോ നീ?
എൻകുങ്കുമവും ചൊടിയിതളും
മിഴി മല്ലരും
ഞാൻ നഷ്ട്ടപ്പെടുതിയതിന്ന് നിനക്കായ്
എൻ മനതാരിൽ നിന്നൂറ്റിയ വരികൾ നിന്റെ
കവിതകളായ്  ഉറക്കമിളിച്ച്പൈങ്കിളി മൂളവേ
ഓർക്കുക...
എനിക്കുമുണ്ടാവാം് പ്രേമ കവിതകൾ മെനയാൻ പോന്ന രാവുകൾ....
പക്ഷേ
നെഞ്ചിന്റെ നെരിപ്പോടിൽ എൻ പ്രേമ സല്ലാപ്പകങ്ങൾക്കിടംകൊടുക്കാൻ നേരമില്ലെനിക്ക്
രണ്ടോമനകൾ നെഞ്ചിലമർന്നു കെഞ്ചുന്നു
മൂഢസ്വപ്നങ്ങൾ തൻ നിലാവിൽ നിൻ നിദ്ര ദൂരെ മറിഞ്ഞു പോയ് മനോഹരാ
ജീവിത യാഥാർത്യമോർത്ത് കൊണ്ടാവണം എൻ നിദ്ര ഇന്നും വന്നതില്ല...
ഓർക്കുക ജീവിതമെന്നത്
പൈങ്കിളിപാടും തീര സൈകതഭുവല്ല..
നിലാവു വിരിച്ച നീലവിരിപ്പുമല്ല!!!

Monday, 5 February 2018

പേരു പുരാണം
Posts from Fb
ഞാൻ ഓർമ്മ വച്ച കാലം മുതൽ LAZIN ആണ്. എന്റെ പേര് ചൊല്ലി പറയാൻ എന്നെ പഠിപ്പിച്ചത് ആരെണെന്നറിയില്ല? ഉപ്പ എപ്പോഴും ലസീൻ എന്നെ പറയാറുള്ളൂ 'Zee 'ക്ക് നീട്ടമുണ്ടാവും ഉമ്മയാണെങ്കിൽ കാച്ചികുറിക്കി ലസി  എന്ന്  .Z പാടെ നഷ്ട്ടപെട്ടു .മലയാളത്തിൽ z  ഇല്ലാല്ലോ.... പിന്നെ നാട്ടുകാർക്കും  ബന്ധുക്കൾക്കും ഞാൻ ലസിയ് ആയി. എനിക്ക് താഴെ പീക്കിരികൾ ഉണ്ടായപ്പോ അത് ലസ്ചേച്ചിയായി.പിന്നീടെപ്പോഴോ ആണ് പേര് ചോദിക്കുന്നവരോട്   Lazin Lazin എന്ന് പറഞ്ഞു തുടങ്ങിയത് .രണ്ട് പ്രാവശ്യം! ഒറ്റ പ്രാവശ്യം പേര് കേട്ടവർക്ക് കിട്ടുന്നില്ല, അവർ വീണ്ടും ആവശ്യപെടും എന്ന തിരിച്ചറിയലിൽ നിന്ന്. ഒര് തിരച്ചറിവും കൂടി ആക്കാലത്തുണ്ടായി.. ആത്മാർത്തമായി എന്റെ പേരറിയേണ്ടവർ തീർച്ചയായും ഒരാവർത്തികൂടി ചോദിച്ചിരിക്കും! കുറച്ചൂടി sincerity ഉള്ളവർക്ക് spelling കൂടി അറിയണം....
Spelling നോക്കി വായിക്കുന്നവർ എന്നെ ലാസിൻ ,ലൈസിൻ,ലസ്സിൻ ,ലെസ്സ്-ഇൻ, ലസി, ലയസിൻ ,ജെസിൻ എന്നൊക്കെയാക്കി.. കെട്ടി കുടിയേറ്റിയവർ ആവട്ടെ അത് ലസിനേ എന്നാക്കി.. ആശുപത്രികളിലും ,മറ്റ് പേർ ച്ചൊല്ലി വിളിക്കുന്നിടങ്ങളിലും, ഞാൻ വേറെ ആരൊക്കെയോ ആയി. ബയോളജി ക്ലാസ്സിൽ enzymes നെ പരിചയപെടുമ്പോൾ pepsin,resin എന്നൊക്കെ പറയുന്ന കൂട്ടത്തിൽ ആരോ lazin എന്നും വിളിച്ചു പറഞ്ഞു.Literature പരീക്ഷയ്ക്ക് ആരെയെങ്കിലും  quote ചെയ്യണം എന്ന് വന്നപ്പോൾ ,എന്റെതായ philosophy കൾ എഴുതി ഞാൻ അടിയിൽ LAZIN എന്നെഴുതി... അഹങ്കാരം അല്ലാതെന്താ? ലേ....
ഒര് നോവൽ Publish ചെയ്യാൻ തുടങ്ങിപ്പോഴാണ് അടുത്ത പ്രശ്നം. Lazin ന്റെ Zzz ഉച്ചാരണം മലയാളത്തിൽ നിലനിർത്താൻ ലസിൻ ന്റെ സ യുടെ അടിയിൽ രണ്ട് പുള്ളി ഇടാം എന്ന് ഞാൻ. മലയാളത്തിൽ അങ്ങിനെ ഒരക്ഷരം ഇല്ലെന്നും പറ്റില്ലന്നും പബ്ലിഷർ. അവസാനം ഒര പുതിയ അക്ഷരം മലയാളത്തിന് 'സംഭാവന ചെയാനുള്ള എന്റെ ത്വര യെ അദേഹം ഊതി കെടുത്തി..old school of thoughts ന്റെ വക്താവ്. നന്നാവൂല, മലയാളികൾ ഒരിക്കാലത്തും നന്നാവൂല. ഒര് പുതിയ ഉച്ചാരണമുള്ള അക്ഷരം ഉൾക്കൊള്ളാൻ പറ്റാത്തവരാ പുതിയ മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്നത!!്.ഹും. അല്ലേലും life is a series of compromise ന്നല്ലേ..
ചിലർക്കറിയേണ്ടത് ആരാ ഈ പേരിട്ടത്? ഉപ്പാപ്പ മുതൽ ഉമ്മച്ചി വരെ ,പേര് click ആയെന്നറിഞ്ഞപ്പോൾ ,അവകാശവാദം ഉന്നയിച്ചു. ഉപ്പാപ്പ ലസീമ്മു എന്ന് കളിയാക്കി പറഞ്ഞതാണെന്ന് ഉമ്മവാദം.അക്കാല്ലത്ത് മലപ്പുറത്ത് പെണ്ണുങ്ങളെല്ലാം 'ഉമ്മു' കളായിരുന്നു.അറബിയിലെ അല്ലസീന ആണ് സ്വയം പരിണമിച്ച് ഇന്നത്തെ അവസ്ഥയിലെത്തിയത് എന്ന് ഞാൻ പിന്നെ കണ്ട് പിടിച്ചു.
വെറൊരു സംഘത്തിനറിയേണ്ടത് ഇതിന്റെ അർത്ഥമാണ്????? ഇതിന്റെ അർത്ഥം ഞാൻ തന്നെയാണെന്ന്  ഞാനിതാ പ്രഖ്യാപിക്കുന്നു.
 List കളിൽപലപ്പോഴും എന്നെ  പുരുഷനായി മാറ്റി. നേരിട്ട് കാണുമ്പോൾ ആ തെറ്റ് തിരുത്തുമ്പോഴും, പേര് വച്ച് ജാതി കിട്ടാതെ പലരും വിഷമിച്ചു! അടുത്ത തലമുറയിൽ LAzin ഒര് പാട് വന്ന് ചേർന്നു. അതെല്ലാം എന്നിൽ നിന്ന് തന്നെയാണ് ഉദ്ഭവിച്ചതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്റെ പേരിന്റെ pronunciation ഞാൻ തന്നെയാണ് എന്നെ പരിചയപ്പെട്ടവരെയെല്ലാം ചൊല്ലി പഠി്പ്പിച്ചത്.ഇന്നും പഠിപ്പിക്കുന്നു... taking many sessions..
ലോപിച്ചും ദീർഘിച്ചും പരിണമിക്കാൻ തയ്യാറെക്കുന്ന Lazin നെ അസ്തിത്വം നഷ്ട്ടപെടാതെ, മറ്റുള്ളവരുടെ നാക്കിൽ വീഴുന്ന ഉടക്കിൽ നിന്ന് മോചിപ്പിച്ച്, തനിമ നിലനിർത്തി  എന്ത് മാത്രം പാട് പെട്ടാണ് മുമ്പോട്ട് കൊണ്ടു പോവുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ.

 ഞാൻ എന്ന Lazin നോട്  ഇജ്ജാതി item  ഇനിയും വീട്ടിലുണ്ടോ എന്ന് ചോദിക്കുന്നവരോട് .... ഈ ഒന്ന് തന്നെ അധികമല്ലേ?
അത് കൊണ്ട് അധികപ്രസംഗത്തിന് മുതിരുന്നില്ല.... ന്നാലും ഇത് പോലെ ഒര് പേര് മോൾക്കും അങ്ങ് ഇട്ടു..... അറുബോറൻ train യാത്രയിൽ ഇങ്ങനെയൊക്കെ കുത്തിക്കുറിക്കാൻ അവൾക്കും വേണ്ടേ എന്തെങ്കിലുമൊക്കെ?
അപ്പോ ഇത് വായിച്ചവർ പറയുക യഥാർത്ഥത്തിൽ എന്റെ പേർ എന്താ????,,😁😋😏😜
പിൻകുറിപ്പ്: Courtesy for ഓർമ്മപ്പെടുത്തൽManju Navaneeth.. ആദ്യത്തെ കൺമണിക്ക് പേര് തിരയുന്ന ബഹളം.വകയിലൊരമ്മാവന്റെ Tip. അച്ഛന്റെയും അമ്മയുടെയും പേര് ചേർത്ത് (Jaleel and Lazin) കുഞ്ഞിന് ജലൂസിൻ എന്ന് ഇട്ടാ മതിയല്ലോ!

My Posts from FB
Any resemblance  in the story to  anyone is not intentional,but if such  a feeling arises then they themselves are solely responsible for the same 😲😜
At times  you cannot help but speak out...

The fried fish TED talk by Rima Kallingal  was devoured by the flesh mongers who could not even understand what she was speaking about..WCC was at least able to  initiate a discussion of the male domination in Cinema...
We read, discuss,and then settle down as if these things are happening only in the film industry.What about other workplaces?
Read on.......
I enter into the 'LADIES' staffroom..(no doubt ,it's a co-education Kerala Govt. Institution)..it's all dark and gloomy..some souls look up at you,from their old plastic chairs as if you are an intruder into their privacy, their faces are clouded, their eyes full of fear of the unknown...no one offers me a seat, I introduce myself...I am so and so, come to join..... Some recognize my name, their attitude changes ,and ask me to make myself comfortable..yet I feel there is so much of negative energy accumilating in there.
I go to the Principal s office to give my joining report..there attached to it is the gents staffroom ,well lighted, push back chairs and all modern facilities,.Some are busy working at the computer,some reading newspapers...
I have got a stupid brain which secretes some hormones that warns me that things are not going to be right for me here.I try to get aquainted ,some who happily befriends (but I notice that they keep their voices low) the second category just gives me a look as if I am some alien from the outer world...
Confused over what to do,I walk to the system to get some updates,and  I get some looks that reads to something like what is this lady up to? In Mayalam it translates to പോലീസുകാർക്കെന്താ ഈ വീട്ടിൽ  കാര്യം?😉😉😉😋😉
Then the  realisation saga starts..😮😮
1.Except for some men, no one dares to visit the ladies staffroom as it is the cage of the downtrodden and the invalid....
2.The senior assistant (the senior most of the teachers who  assists  the Principal ) is  not actually the senior,but the senior of  The men, and the real senior is a  a very able lady who was robbed of her position.(The only defect I found in her was she was a lady!!!!!!!)This guy and  all the rest knew this fact ,but strange is the power of position,that you forget that the lies u perpetuated are lies ,and tend to believe that u are  the truth.. ചുരുക്കി പറഞ്ഞാൽ അധികാരം എന്നത് മത്ത് പിടിപ്പിക്കും എന്ന്...
He gets so intoxicated with  his self declared power that he is ready to bark at his colleagues at the slightest provocation...
3.The gents have the liberty to go out and enjoy a cup of tea,(with milk😀 mind you) and the ladies should be satisfied with the black that they  have to prepare themselves,if any such  emergencies for the same arises.( health concious folks, really concerned about the damsels)
4.The classes that they cannot attend due to the heavy responsibility in the office falls on the shoulder of the so-called nothing- to- do lady teachers,to the extend some are in class continuously for 5 to 6 hours...(don't teach if u are tired,just engage them!!!!!!)
Engaging 60 Young men and women is just the swipe of a magic wand🙅🙌 all u need to tell them is the story of the thirsty crow or play riddles...
5.The library which was functioning in full swing under a lady teacher was dismantled for reasons unknown...maybe it was not a necessity of the elites.....
6.All the public function's were manned by men... special care was taken  to  fill pamphlets printed with names of the masculine gender...(the name of the senior who was not at all the senior topping the list!!!!)
7.A programme on Woman empowerment was also conducted with all the chairs on the stage occupied by empowered men, Meanwhile the ladies were all draped in silk and serving teas and biscuits in the verandah (Heights of empowerment!!!..). The only woman who was lucky enough to get hold of the mike was the sub-collector,who happened to be the chief guest 😇😜
8.All the staff meetings were a ritual that turned  the women  dumb.The decisions taken before hand were just thrusted upon the poor souls
9.The potential of women were fully realized when they were given gaurd duties,sentinels in the corridors to catch any prospective lovers during their break time of 20 minutes
10.Any official visit was the soul prerogative of the men,and Women had no right to know the place or purpose of visit...

Hey ..I am not writing about an ancient by-gone era..but something that's happening somewhere even when u are reading this.
Women are restricted from voicing their opinions and it's become their  habit.....
Any good training results in habit formation...true?
 I am not superstitious...but at times experiences make u one...
Soon after joining there I had to undergo a surgery...
They might have cursed me
_for sitting in their chairs ,cross -legged, reading the newspaper
--for refusing their demands, not request, to engage  their classes
_ for volenteering to do the office work
_for daring to go out and enjoy a sip of coffee during the break...
_for voicing my opinions in the staff meeting s
_for barging into  and disturbing by creating ripples in the male only world .(I enjoyed doing it 😜😜😜😜 always naughty!!!!)
And above all
_for my loud voice and high -pitched laughter!!!!!!
And  what makes me feel even more important was none had the courage to enquire about my health  after I rejoined plus I was the only one  NOT INVITED to the Sent-off party held there..
I hope this will reach them and make them happy about their black magic powers which put me in my place for almost one month..(I, definitely,am a soul who wish to spread happiness)
I maybe labelled as a rebel,a feminist but The love, support , appreciation and recognition that I have got and still getting,and many like me Keep getting, from the rest of the places proves that there are many out there who knows the worth of Woman and respects them.
Tail piece:  I have  some of my best friends...both men and women.. from this very place...