Thursday, 28 November 2019

മരിച്ച് കൊണ്ട് ജീവിക്കുന്നവരുടെ
ശവമടക്കായിരുന്നു
മനസാക്ഷി പണയം വച്ചവരുടെ
നീണ്ട നിരകൾ കാഴ്ച്ച കാരായി.
അവരുടെ മന്ദഹാസത്തിൽ ചൊരിഞ്ഞ
കണ്ണീരിന് മാംസ ഗന്ധമുണ്ടായിരുന്നു.

മരിച്ച് കൊണ്ട് ജീവിച്ചവരുടെ
കുഴിമാടത്തിൽ
തെളിക്കാൻ പനിനീരുമായ് വന്നവർ
കണ്ണീരിന്റെമുഖം മൂടി അണിഞ്ഞിരുന്നു
പനിനീരിനാവട്ടെ വരണ്ട ചോരയുടെ
ഗന്ധവും

മരിച്ചു കൊണ്ട് ജീവിച്ചവരുടെ
ശവമടക്കിൽ
ജീവനോടെ കുഴിച്ച് മൂടിയ നിശ്വാസങ്ങൾ
അവിടെയിവിടെയായി പാറി നടന്നിരുന്നു
അവയ്ക്ക് കേറി കിടക്കാൻ ഇടമില്ലായിരുന്നു.

മരിച്ചു കൊണ്ട് ജീവച്ചവരുടെ
ശവമടക്ക് കഴിഞ്ഞിട്ടും
അവരെല്ലാം ജീവിച്ച് കൊണ്ടിരുന്നു
ശ്വാസവും മാംസവും മാത്രമായി...
അവരുടെ ആത്മാവ്, നിശ്വാസങ്ങളെ
തേടി
അലയുന്നതും അലമുറിയിടുന്നതും
അവർ പോലും അറിഞ്ഞില്ല.
എന്നേ മരിച്ച് പോയ കുറെ പാഴ്ജന്മങ്ങൾ

നമുക്കവരെ പെണ്ണെന്ന് വിളിച്ചാലോ?