Saturday, 18 March 2017

പുതുസൂത്രവാക്യങ്ങൾ

ഈ പരിണയം
പഴകി ശീലിച്ച സൂത്രവാക്യങ്ങളുടെ പൊളിച്ചെഴുതാണ്
പുതിയ സമവാക്യങ്ങളിൽ
ഞങ്ങൾ ചില്ലകൾ
മക്കൾ വേരുകൾ.
 വിപ്ലവാഗ്നിയിൽ ഒന്നിച്ച്
പുറപെട്ട യാത്രികർ...
എതിർദിശകളിലാണെന്നറിയാതെ
ഞങ്ങൾ പേറിയത്
 ഭൂതഭാണ്ഡങ്ങളും ഇന്നിൻ പരിഭവങ്ങളും...
യുഗാന്തരങ്ങളിൽ വിഫലമീയാത്ര എന്നറിയുകിലും
 മക്കളെന്ന വേരുകളിൽ
പിണഞ്ഞൊന്നായ്നിൽക്കുന്നു....
സൂത്രവാക്യങ്ങൾ മാറിയതറിയാതെ
അവരും.......

No comments:

Post a Comment