വെള്ളി വീണു തുടങ്ങിയ
മുടിനാരുകളെ സാക്ഷി നിർത്തി പറയുന്നു
ചില സ്വപ്നങ്ങൾ യാഥ്യർത്ഥ്യങ്ങളാണ്
പിച്ചിചീന്തലുകളുടെയും അവഗണയുടെയും അടിച്ചമർത്തലുകളാണ്
പേകിനാക്കൾക്ക് സമയപ്രായസ്ഥലഭേതങളില്ല
അടിച്ചമർത്തുലകൾ പൊട്ടിതെറികളാകുമെന്നത്
സ്വപ്നങ്ങളെ ഉദേശിച്ചായിരുന്നോ?
മറക്കാനും പൊറുക്കാനും പഠിപ്പിക്കുന്ന അതേ
ജീവിതം തന്നെ
എവിടെയോ എല്ലാം ഒളിപ്പിച്ചു വയ്ക്കുന്നു
നീണ്ട ധ്രംഷ്ട്ടകളും കൂർത്ത നഖങ്ങളുമായ്
രാത്രികളിൽ ഉയർത്തെഴുനേൽക്കാൻ!
നിസ്സാഹായതയുടെ കൈകാലടികൾ കൊണ്ട്
നിദ്രാലോകം അലങ്കോലപെടുന്നു!
ഒന്നും മാഞ്ഞു പോവുന്നില്ലെന്നോർമ്മപ്പെടുത്തുന്നു!
ഉറക്കത്തിലുള്ള വാവിട്ട നിലവിളികൾ
സഹയാത്രികന് പുത്തരിയല്ലാതാവുന്നു
അരണ്ട വെളിച്ചത്തിൽ ഭംഗം വന്ന നിദ്രയെ മെരുക്കാൻ തിരിഞ്ഞ് കിടന്നു പുലമ്പുന്ന
അവനുമുണ്ടാവുമോ ഇങ്ങനെയൊര്
സ്വകാര്യ ലോകം?
അതിൽ അവൻ പീഡിതനോ പീഢകനോ??????
Lazin
മുടിനാരുകളെ സാക്ഷി നിർത്തി പറയുന്നു
ചില സ്വപ്നങ്ങൾ യാഥ്യർത്ഥ്യങ്ങളാണ്
പിച്ചിചീന്തലുകളുടെയും അവഗണയുടെയും അടിച്ചമർത്തലുകളാണ്
പേകിനാക്കൾക്ക് സമയപ്രായസ്ഥലഭേതങളില്ല
അടിച്ചമർത്തുലകൾ പൊട്ടിതെറികളാകുമെന്നത്
സ്വപ്നങ്ങളെ ഉദേശിച്ചായിരുന്നോ?
മറക്കാനും പൊറുക്കാനും പഠിപ്പിക്കുന്ന അതേ
ജീവിതം തന്നെ
എവിടെയോ എല്ലാം ഒളിപ്പിച്ചു വയ്ക്കുന്നു
നീണ്ട ധ്രംഷ്ട്ടകളും കൂർത്ത നഖങ്ങളുമായ്
രാത്രികളിൽ ഉയർത്തെഴുനേൽക്കാൻ!
നിസ്സാഹായതയുടെ കൈകാലടികൾ കൊണ്ട്
നിദ്രാലോകം അലങ്കോലപെടുന്നു!
ഒന്നും മാഞ്ഞു പോവുന്നില്ലെന്നോർമ്മപ്പെടുത്തുന്നു!
ഉറക്കത്തിലുള്ള വാവിട്ട നിലവിളികൾ
സഹയാത്രികന് പുത്തരിയല്ലാതാവുന്നു
അരണ്ട വെളിച്ചത്തിൽ ഭംഗം വന്ന നിദ്രയെ മെരുക്കാൻ തിരിഞ്ഞ് കിടന്നു പുലമ്പുന്ന
അവനുമുണ്ടാവുമോ ഇങ്ങനെയൊര്
സ്വകാര്യ ലോകം?
അതിൽ അവൻ പീഡിതനോ പീഢകനോ??????
Lazin
No comments:
Post a Comment