ഞാൻ:ആയിരിക്കാം.പക്ഷെ ജനിച്ചയുടനെ 7 അടി നടന്നയാൾക്ക് വേറൊരാളുടെ ജീവിതം ചവിട്ടിമെതിച്ചിട്ട് കിട്ടുന്നത് Salvation ആണെന്ന് എനിക്കുൾക്കൊള്ളാൻ വയ്യ. ഈ സത്യാന്വേഷണം നേരത്തേ ആവായിരുന്നില്ലേ.
ജലീൽ: ഒരോ ഘട്ടങ്ങളിലൂടെ കടന്നു പോവുമ്പോഴാണ് ഒരോ ബോധോദയങ്ങൾ ഉണ്ടാവുന്നത്. അതിന് ദാമ്പത്യം ഒരനിവാര്യത ആയിരിക്കാം.
ഞാൻ: ജീവിതത്തിൽ ലഭിക്കേണ്ട എല്ലാ സുഖങ്ങളും വേണ്ടു വോളം അസ്വദിച്ചു. ഇനി ഒര് പെണ്ണും കൂടി ആവാം. അതിന് ശേഷം വരുന്നത് ഭാരിച്ച ഉത്തരവാദിത്വം. അതിൽ നിന്ന് Nice ആയിട്ടു അങ്ങ് ഊരി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ .. തേച്ചു..
ജലീൽ: അങ്ങിനെയെങ്കിൽ ലോകം മുഴുവൻ പിന്തുടരുന്ന ഒര് ism , ഒര് religion ഉണ്ടാവിലല്ലോ. അതിൽ എത്ര പേർ ആകൃഷ്ട്ടരാവുന്നുണ്ട്. ഇവിടെ Restrictions ഒന്നുമില്ല. Non- Veg ,കല്യാണം ഇതൊന്നും നിഷിദ്ധമല്ല. Monk s ൽ സ്ത്രീകളുമുണ്ടല്ലോ
ഞാൻ: ആളുകൾ പിന്തുടരുന്നു എന്നത് വല്യ കാര്യമൊന്നുമല്ല. fb ഒന്ന് തുറന്ന് നോക്കൂ നമടെ മക്കളുടെ followerട നെ കണ്ടാൽ നമ്മൾ ഞെട്ടും. ലോകം അങ്ങിനെയല്ലേ എന്നും ഒരോ പുതുമകൾ വേണം. കല്യാണം അനുവദിച്ചിട്ടുണ്ട് എന്നുള്ളത് എന്തൊരു വിരോധാഭാസം.! 29 വയസ്സിൽ ഇറങ്ങി പോവുമ്പോൾ ഭാര്യയെയും കൂടി കൂടെ കൂട്ടരതോ? യഥാർത്തത്തിൽ ഇത് ഒര് ഒളിച്ചോട്ടമായിരുന്നില്ലേ.തോറ്റവന്റെ ഒളിച്ചോട്ടം. ഒര് സ്ത്രീയെ അറിയാത്ത വന്റെ ഒളിച്ചോട്ടം. ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം..അങ്ങിനെ കിട്ടുന്നതു enlightenment ആവണമെന്നില്ല.... എപ്പോഴെങ്കിലുമൊക്കെ കുറ്റബോധത്തിന്റെ അലകൾ മനസ്സിലടിച്ചിട്ടുണ്ടാവും. ബോധി വൃക്ഷ ചോട്ടിൽ പകുതി കൂമ്പിയ കണ്ണുകളിൽ താൻ അനാഥ യാക്കിയ ജീവിതം മിനി മറഞ്ഞ് കാണും. അപ്പോഴൊക്കെ തത്വചിന്തകൾ ഉണർന്ന് കാണും. കൂട്ടം കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് രക്ഷപെടാനാവാതെ വലത് കൈ ഉയർത്തി ധ്യാനത്തിലമരാൻ ശ്രമിക്കുമ്പോഴും, അത് ധൈര്യത്തിന്റെ pose ആയി ബാക്കിയുള്ളവർ നിരീച്ചിരിക്കുമ്പോഴും, തിരിച്ച് പോവാനാവാത്ത വിധം താൻ പെട്ട് പോയി എന്ന് അദ് ദേഹം ചിന്തിച്ച് കാണും.
നിരഞ്ചനം എന്ന പുഴ കടക്കാൻ അദ് ദേഹം കാത്ത് നിന്നപ്പോൾ അദ്ദേഹത്തിന് ബോധോദയം ഉണ്ടായത് അത് തന്നെയല്ലേ.
സത്യം അന്വേഷിച്ച് നമ്മൾ എവിടെയും പോവേണ്ട. അത് നമ്മിൽ തന്നെയുണ്ട്. എന്നിട്ടും ഭാര്യ , കുടുംബം എന്ന വല്യ സത്യം അദ് ദേഹം എന്തേ മനസ്സിലാക്കാത്തത്. കണ്ടിലെന്ന് നടിച്ചത്.?
ജന്മം നല്കിയ കുഞ്ഞിനെ ഉപേക്ഷിച്ച് സത്യം അനുഭവിക്കാൻ ഒര് സ്ത്രീയാണ് തിരിക്കുന്നതെങ്കിൽ ഇത്തരത്തിൽ നിങ്ങൾ ന്യായീകരിക്കുമോ?
.ചില യാത്രകൾ അങ്ങിനെയാണ്. നാം ചെയ്തതിനെ ന്യായികരിക്കാനുള്ള യാത്ര.
നല്ലത് പറയാനും ചിന്തിക്കാനും ഒന്നുമുപേക്ഷിക്കേണ്ട. എല്ലാം ചേർത്ത് പിടിച്ചാലും തത്വചിന്തകൾ വരും.... കണ്ടില്ലേ... ഞാൻ തന്നെ എത്ര philosophical ആയി....
ഒര് വല്യ കണ്ട് പിടുത്തം നടത്തിയതിന്റെ വെളിച്ചത്തിൽ തിരിഞ് നോക്കിയപ്പോൾ എനിക്ക് ബോധോദയം ഉണ്ടായി. ഞാൻ ഒറ്റയ്ക്കായിരുന്നു. അല്ല ഒര് കൂട്ടം ബുധ്ധൻ മാരുടെ ഇടയിൽ എന്നെ ഒറ്റയ്ക്കാക്കിയിട്ട് എന്റെ ബുധധൻ ദൂരെ ഒര് ബോധി വൃക്ഷത്തിന്റെ ചോട്ടിലിരുന്നു പാതി കൂമ്പിയ കണ്ണുകളും ചമ്രം പടിഞ്ഞ കലുകളും,( ബുധന്റെ Lotus പൊസിഷൻ)കൈയിൽ മണികളുമായി ,ധ്യാനത്തിലിരുന്ന് കൊണ്ട് കടല കൊറിക്കുകയായിരുന്നു.!!!!
അകത്തളങ്ങളിലെവിടെയോ അലയൊലി.....
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗഛാമി..
സംഘം ശരണം ഗഛാമി
ധൃതി പെട്ട് അങ്ങോട്ട് വച്ച് പിടിച്ചപ്പോ കടലതോല് മടിയിൽ നിന്ന് തട്ടികളയുന്നതിനിടയിൽ ആ ചരിത്രകാരൻ പിറുപിറുക്കുന്നത് കേട്ടു
'ചുമ്മാതല്ല അങ്ങേര് ഇറങ്ങി പോയത്.'
എന്നിട്ടൊര് ദീർഘനിശ്വാസവും
'ഭാഗ്യവാൻ! '
ഉൾക്കാമ്പു നഷ്ട്ടപെട്ട കടലമണിതൊലികൾ മന്ദമാരുതന്റെ തേരിലേറി ഒന്നുമല്ലാതാവാൻ തയ്യാറെടുക്കുകയായിരുന്നു.......
ഞാൻ നിർവാണത്തിലും!
No comments:
Post a Comment