Sunday, 18 February 2018

ഒര് പ്രേമ കവിയ്ക്കൊരു മറുപടി

പ്രേമ കവിത മെനെഞ്ഞെടുക്കുന്ന
ഗന്ധർവ ഗായകാ..
കനവിലെ സുന്ദര നിമിഷങ്ങളതൻ കുങ്കുമ സ്വപ്നങ്ങൾ നെയ്യവ്വേ
ഓർക്കുക നീ...
നഷ്ട്ടപെട്ട യൗവനവും നിനക്കായ് കാണിക്ക വച്ചോരെൻ സ്വപ്നങ്ങളും
കടലേഴും താണ്ടി ഞാൻ ഈ മരുഭൂവിൽ
മല്ലിട്ട് കഴിയവേ...
അക്കരപച്ച കാണുന്നുവോ നീ?
എൻകുങ്കുമവും ചൊടിയിതളും
മിഴി മല്ലരും
ഞാൻ നഷ്ട്ടപ്പെടുതിയതിന്ന് നിനക്കായ്
എൻ മനതാരിൽ നിന്നൂറ്റിയ വരികൾ നിന്റെ
കവിതകളായ്  ഉറക്കമിളിച്ച്പൈങ്കിളി മൂളവേ
ഓർക്കുക...
എനിക്കുമുണ്ടാവാം് പ്രേമ കവിതകൾ മെനയാൻ പോന്ന രാവുകൾ....
പക്ഷേ
നെഞ്ചിന്റെ നെരിപ്പോടിൽ എൻ പ്രേമ സല്ലാപ്പകങ്ങൾക്കിടംകൊടുക്കാൻ നേരമില്ലെനിക്ക്
രണ്ടോമനകൾ നെഞ്ചിലമർന്നു കെഞ്ചുന്നു
മൂഢസ്വപ്നങ്ങൾ തൻ നിലാവിൽ നിൻ നിദ്ര ദൂരെ മറിഞ്ഞു പോയ് മനോഹരാ
ജീവിത യാഥാർത്യമോർത്ത് കൊണ്ടാവണം എൻ നിദ്ര ഇന്നും വന്നതില്ല...
ഓർക്കുക ജീവിതമെന്നത്
പൈങ്കിളിപാടും തീര സൈകതഭുവല്ല..
നിലാവു വിരിച്ച നീലവിരിപ്പുമല്ല!!!

No comments: