പേരു പുരാണം
Posts from Fb
ഞാൻ ഓർമ്മ വച്ച കാലം മുതൽ LAZIN ആണ്. എന്റെ പേര് ചൊല്ലി പറയാൻ എന്നെ പഠിപ്പിച്ചത് ആരെണെന്നറിയില്ല? ഉപ്പ എപ്പോഴും ലസീൻ എന്നെ പറയാറുള്ളൂ 'Zee 'ക്ക് നീട്ടമുണ്ടാവും ഉമ്മയാണെങ്കിൽ കാച്ചികുറിക്കി ലസി എന്ന് .Z പാടെ നഷ്ട്ടപെട്ടു .മലയാളത്തിൽ z ഇല്ലാല്ലോ.... പിന്നെ നാട്ടുകാർക്കും ബന്ധുക്കൾക്കും ഞാൻ ലസിയ് ആയി. എനിക്ക് താഴെ പീക്കിരികൾ ഉണ്ടായപ്പോ അത് ലസ്ചേച്ചിയായി.പിന്നീടെപ്പോഴോ ആണ് പേര് ചോദിക്കുന്നവരോട് Lazin Lazin എന്ന് പറഞ്ഞു തുടങ്ങിയത് .രണ്ട് പ്രാവശ്യം! ഒറ്റ പ്രാവശ്യം പേര് കേട്ടവർക്ക് കിട്ടുന്നില്ല, അവർ വീണ്ടും ആവശ്യപെടും എന്ന തിരിച്ചറിയലിൽ നിന്ന്. ഒര് തിരച്ചറിവും കൂടി ആക്കാലത്തുണ്ടായി.. ആത്മാർത്തമായി എന്റെ പേരറിയേണ്ടവർ തീർച്ചയായും ഒരാവർത്തികൂടി ചോദിച്ചിരിക്കും! കുറച്ചൂടി sincerity ഉള്ളവർക്ക് spelling കൂടി അറിയണം....
Spelling നോക്കി വായിക്കുന്നവർ എന്നെ ലാസിൻ ,ലൈസിൻ,ലസ്സിൻ ,ലെസ്സ്-ഇൻ, ലസി, ലയസിൻ ,ജെസിൻ എന്നൊക്കെയാക്കി.. കെട്ടി കുടിയേറ്റിയവർ ആവട്ടെ അത് ലസിനേ എന്നാക്കി.. ആശുപത്രികളിലും ,മറ്റ് പേർ ച്ചൊല്ലി വിളിക്കുന്നിടങ്ങളിലും, ഞാൻ വേറെ ആരൊക്കെയോ ആയി. ബയോളജി ക്ലാസ്സിൽ enzymes നെ പരിചയപെടുമ്പോൾ pepsin,resin എന്നൊക്കെ പറയുന്ന കൂട്ടത്തിൽ ആരോ lazin എന്നും വിളിച്ചു പറഞ്ഞു.Literature പരീക്ഷയ്ക്ക് ആരെയെങ്കിലും quote ചെയ്യണം എന്ന് വന്നപ്പോൾ ,എന്റെതായ philosophy കൾ എഴുതി ഞാൻ അടിയിൽ LAZIN എന്നെഴുതി... അഹങ്കാരം അല്ലാതെന്താ? ലേ....
ഒര് നോവൽ Publish ചെയ്യാൻ തുടങ്ങിപ്പോഴാണ് അടുത്ത പ്രശ്നം. Lazin ന്റെ Zzz ഉച്ചാരണം മലയാളത്തിൽ നിലനിർത്താൻ ലസിൻ ന്റെ സ യുടെ അടിയിൽ രണ്ട് പുള്ളി ഇടാം എന്ന് ഞാൻ. മലയാളത്തിൽ അങ്ങിനെ ഒരക്ഷരം ഇല്ലെന്നും പറ്റില്ലന്നും പബ്ലിഷർ. അവസാനം ഒര പുതിയ അക്ഷരം മലയാളത്തിന് 'സംഭാവന ചെയാനുള്ള എന്റെ ത്വര യെ അദേഹം ഊതി കെടുത്തി..old school of thoughts ന്റെ വക്താവ്. നന്നാവൂല, മലയാളികൾ ഒരിക്കാലത്തും നന്നാവൂല. ഒര് പുതിയ ഉച്ചാരണമുള്ള അക്ഷരം ഉൾക്കൊള്ളാൻ പറ്റാത്തവരാ പുതിയ മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്നത!!്.ഹും. അല്ലേലും life is a series of compromise ന്നല്ലേ..
ചിലർക്കറിയേണ്ടത് ആരാ ഈ പേരിട്ടത്? ഉപ്പാപ്പ മുതൽ ഉമ്മച്ചി വരെ ,പേര് click ആയെന്നറിഞ്ഞപ്പോൾ ,അവകാശവാദം ഉന്നയിച്ചു. ഉപ്പാപ്പ ലസീമ്മു എന്ന് കളിയാക്കി പറഞ്ഞതാണെന്ന് ഉമ്മവാദം.അക്കാല്ലത്ത് മലപ്പുറത്ത് പെണ്ണുങ്ങളെല്ലാം 'ഉമ്മു' കളായിരുന്നു.അറബിയിലെ അല്ലസീന ആണ് സ്വയം പരിണമിച്ച് ഇന്നത്തെ അവസ്ഥയിലെത്തിയത് എന്ന് ഞാൻ പിന്നെ കണ്ട് പിടിച്ചു.
വെറൊരു സംഘത്തിനറിയേണ്ടത് ഇതിന്റെ അർത്ഥമാണ്????? ഇതിന്റെ അർത്ഥം ഞാൻ തന്നെയാണെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു.
List കളിൽപലപ്പോഴും എന്നെ പുരുഷനായി മാറ്റി. നേരിട്ട് കാണുമ്പോൾ ആ തെറ്റ് തിരുത്തുമ്പോഴും, പേര് വച്ച് ജാതി കിട്ടാതെ പലരും വിഷമിച്ചു! അടുത്ത തലമുറയിൽ LAzin ഒര് പാട് വന്ന് ചേർന്നു. അതെല്ലാം എന്നിൽ നിന്ന് തന്നെയാണ് ഉദ്ഭവിച്ചതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്റെ പേരിന്റെ pronunciation ഞാൻ തന്നെയാണ് എന്നെ പരിചയപ്പെട്ടവരെയെല്ലാം ചൊല്ലി പഠി്പ്പിച്ചത്.ഇന്നും പഠിപ്പിക്കുന്നു... taking many sessions..
ലോപിച്ചും ദീർഘിച്ചും പരിണമിക്കാൻ തയ്യാറെക്കുന്ന Lazin നെ അസ്തിത്വം നഷ്ട്ടപെടാതെ, മറ്റുള്ളവരുടെ നാക്കിൽ വീഴുന്ന ഉടക്കിൽ നിന്ന് മോചിപ്പിച്ച്, തനിമ നിലനിർത്തി എന്ത് മാത്രം പാട് പെട്ടാണ് മുമ്പോട്ട് കൊണ്ടു പോവുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ.
ഞാൻ എന്ന Lazin നോട് ഇജ്ജാതി item ഇനിയും വീട്ടിലുണ്ടോ എന്ന് ചോദിക്കുന്നവരോട് .... ഈ ഒന്ന് തന്നെ അധികമല്ലേ?
അത് കൊണ്ട് അധികപ്രസംഗത്തിന് മുതിരുന്നില്ല.... ന്നാലും ഇത് പോലെ ഒര് പേര് മോൾക്കും അങ്ങ് ഇട്ടു..... അറുബോറൻ train യാത്രയിൽ ഇങ്ങനെയൊക്കെ കുത്തിക്കുറിക്കാൻ അവൾക്കും വേണ്ടേ എന്തെങ്കിലുമൊക്കെ?
അപ്പോ ഇത് വായിച്ചവർ പറയുക യഥാർത്ഥത്തിൽ എന്റെ പേർ എന്താ????,,😁😋😏😜
പിൻകുറിപ്പ്: Courtesy for ഓർമ്മപ്പെടുത്തൽManju Navaneeth.. ആദ്യത്തെ കൺമണിക്ക് പേര് തിരയുന്ന ബഹളം.വകയിലൊരമ്മാവന്റെ Tip. അച്ഛന്റെയും അമ്മയുടെയും പേര് ചേർത്ത് (Jaleel and Lazin) കുഞ്ഞിന് ജലൂസിൻ എന്ന് ഇട്ടാ മതിയല്ലോ!

2 comments:
ഒരു പേരിലെന്തിരിക്കുന്നു എന്ന് ആശങ്കപ്പെടുന്നവര്‍ക്ക്...
Nice. Expecting more from you
Post a Comment