തത്തി കളിക്കുന്ന കുഞ്ഞു കുരുവികളും
തെന്നി മാറുന്ന അണ്ണാറകണ്ണനും
നിഴൽ ചിത്രംവരയ്ക്കുന്ന കാക്കകൂട്ടങ്ങളും
ഇവയ്ക്കീ ലോകം തുറന്ന് ഞാനും
പൊരിവെയിലത്തും പേമാരിയിലും
തളർച്ചയില്ലാതെ നിവർന്ന് നിന്നത്
തഴുകി തലോടി ഇക്കിളി കൂട്ടാനും
ചേർത്ത് പിടിക്കാനും നീയുണ്ടല്ലോ എന്ന് വിശ്വാസത്തിലായിരുന്നു
താഴ്ന്നിറങ്ങിയ വേരുകൾ പൊട്ടിച്ചെറിഞ്ഞ്
കൂടെ കൂടാൻ വെമ്പൽ കൊള്ളുമ്പോഴറിഞ്ഞില്ലകാറ്റേ.-
വിളിച്ചതും തഴുകിയതും ഇക്കിളി കൂട്ടിയതും- എന്നെയല്ല
ജനലിനപ്പുറത്താരെയോ ആയിരുന്നെന്ന്
ചുറ്റി്യടിച്ച്നീ ഒളികണ്ണിട്ട പ്പോൾ
ആടി തിമർത്ത വിഡ്ഡി ഈ ഞാൻ- അറിഞ്ഞിലതാകണ്ണുകൾക്ക് കുളിരേകാനായിരുന്നെന്ന്
എന്നിളം ചില്ലകൾ ഞൊടിച്ചു കളിച്ചതാകാതുകൾക്കിമ്പമേകാനാണെന്ന്
കുരുവിയും കണ്ണനുംകാക്ക കൂട്ടവും-ആട്ടി പായിച്ച
പാഴ്ത്തടിയാവുന്നു ഞാൻ
ഭാരമേറുന്നെൻ കൊമ്പുകൾ ചില്ലകൾ
ചങ്ങലകാളയായ് ആഴ്ന്നിറങ്ങുന്നൂ വേരുകൾ
ഇന്നീനോവെനിയ്ക്ക് വയ്യ
മൂഢസ്വപ്നങ്ങൾ പേറിയോരെന്നെ
കൊടുങ്കാറ്റായി വന്ന് നീ പിഴുതെറിഞാലും!
ആ നിഗ്രഹത്തിലാവട്ടെ എന്റെ പ്രണയസാഫല്യം.!
Lazin എന്ന ലസിൻ