Wednesday, 20 September 2017

Closed door

_____closed doors________

I open the door by mistake
See her
Hair Tangled
Face crimson
Nails dug deep into
The barren breast
Mouth drooping
Spitting infinite fire
Me choking
Desperate to console
Those set of words
Sanitized in my time
Stuck to my throat
EYES..but her eyes
Those horrible mystics
A lanclet pierce through me
I stare I tremble
How Ashamed I feel..
Why?I ll never know..
All I  could do was
Shut the door and Walk away
A silent oath
Never open closed doors...

Lazin.

സ്വപ്നങ്ങൾ

വെള്ളി വീണു തുടങ്ങിയ
മുടിനാരുകളെ സാക്ഷി നിർത്തി പറയുന്നു
ചില സ്വപ്നങ്ങൾ യാഥ്യർത്ഥ്യങ്ങളാണ്
പിച്ചിചീന്തലുകളുടെയും അവഗണയുടെയും അടിച്ചമർത്തലുകളാണ്
പേകിനാക്കൾക്ക് സമയപ്രായസ്ഥലഭേതങളില്ല
അടിച്ചമർത്തുലകൾ പൊട്ടിതെറികളാകുമെന്നത്
സ്വപ്നങ്ങളെ ഉദേശിച്ചായിരുന്നോ?
മറക്കാനും പൊറുക്കാനും പഠിപ്പിക്കുന്ന അതേ
ജീവിതം തന്നെ
എവിടെയോ എല്ലാം ഒളിപ്പിച്ചു വയ്ക്കുന്നു
നീണ്ട ധ്രംഷ്ട്ടകളും കൂർത്ത നഖങ്ങളുമായ്
രാത്രികളിൽ ഉയർത്തെഴുനേൽക്കാൻ!
നിസ്സാഹായതയുടെ കൈകാലടികൾ കൊണ്ട്
നിദ്രാലോകം അലങ്കോലപെടുന്നു!
ഒന്നും മാഞ്ഞു പോവുന്നില്ലെന്നോർമ്മപ്പെടുത്തുന്നു!
ഉറക്കത്തിലുള്ള വാവിട്ട നിലവിളികൾ
സഹയാത്രികന് പുത്തരിയല്ലാതാവുന്നു
അരണ്ട വെളിച്ചത്തിൽ ഭംഗം വന്ന നിദ്രയെ മെരുക്കാൻ തിരിഞ്ഞ് കിടന്നു പുലമ്പുന്ന
അവനുമുണ്ടാവുമോ ഇങ്ങനെയൊര്
സ്വകാര്യ ലോകം?
അതിൽ അവൻ പീഡിതനോ പീഢകനോ??????

Lazin

Saturday, 8 July 2017

MAD ME
_________

Bcause I could not afford to be sad
I chose to be mad,
 allowing sanity to take a break
Insane moments radiating it's joy
Estacy sprouting like spring,from
the river of emotions gone dry.
Here I built my own world,
the creator, creation being one
The nights and days dance together
The  sun in pact with the naughty moon..
Me wide awake in  deep sleep
Dance to my dreams music
The missing note, missing beat,
Playing havoc in my mind's string...

Lazin

Thursday, 4 May 2017

                          Soumya.      
Years back I wrote this for Soumya....names keep changing... Its the same story again and again..
നീ തന്നെ ഭാഗ്യവതി, സൗമ്യേ
കാമം മൂത്ത അരക്കയൻ മാർ നിന്റെ ജീവിതത്തിലിനി കയറി ഇറങ്ങില്ല
നിലയ്ക്കാത്ത ചൂളംവിളിയുമായ്
നിന്റെ ജീവിത കംപാർറ്റ്മെന്റുകൾ
കാമവെറിയൻമാർ കൊത്തിവലിക്കില്ല
ആഗ്രഹിച്ചിടതെത്തുന്നതിന് മുമ്പ്
ചങ്ങല വലിച്ച് നിർത്തിയ നീന്റെ ജീവിതം
ആഘോഷിക്കാൻ ചാനലുകൾ നെട്ടോട്ടമോടും
അല്പവസ്ത്രധാരിയായി മലയാലം കൊഞ്ചുന്ന സുന്ദരി
റിയാലിറ്റി ഷോ ക്കിടയിൽ ബ്രേക്ക്ചെയ്തേക്കും
ട്രാക്കിൽവീണ നിന്റെ ചോര തുള്ളികൾ
നക്കി കുടിച്ച കാപാലികൻ കവർന്നെടുത്ത
നിന്റെ ഫോണിൽ ലവ് കംപാറ്റിബിലിറ്റിയും
വാലൻറൻ മെസേജും വന്നു കോണ്ടേയിരിക്കും
ദൈവത്തിന്റെ സ്വന്തമായ ഈ നാട്ടിൽ
അര മുക്കാൽ മുഴുകൈയൻമാർ
ആയിരം കൈകളായ് പിച്ചിചീന്തിയ
ഞങ്ങളുടെ ജീവിതം പാളം തെറ്റി കിടക്കുന്നു
അതു കൊണ്ട് തന്നെ സൗമ്യേ..നിന്റെ ശരീരത്തിൽ ജീവൻ തുടിക്കാതിരിക്കാനായ് ഞങ്ങൾ പ്രാർത്ഥിക്കുന്നു....-
അരചാൺ വയറിനായ് എസ്കലേറ്ററുകളും
തീവണ്ടികളും ഇനി ചാടിയേറണ്ടതില്ലല്ലോ
നീ തന്നെ ഭാഗ്യവതി സൗമ്യേ.....

Monday, 27 March 2017

          The terrain lamp
The stars
Chalcedonic high above
losing its lustre
To the moonlight white.
Like an arrow in its lost path
A solitary night bird flapped,
Shattering the heavy silence of the skies.
Dressed in shadows,
The trees stood still,
Stubborn as a naughty child.
Far away on the hilltop dark,
Shone a flickering light
Still and anon--the sighing lamp.
A light of hope
Expecting a dearones return march?
A lamp lit to the alters of the Divine?
Some wayside wanderer resting for the night?
Or a wet--eyed silent obsequial observed?
Like the frenzied dance of a vagabond
The lamp--with it's bated breath
A certainty of a humane art
An arm of hope absatively
 reaching out into the dark
A vain battle lit
Against the treacherous night..

Saturday, 18 March 2017

പുതുസൂത്രവാക്യങ്ങൾ

ഈ പരിണയം
പഴകി ശീലിച്ച സൂത്രവാക്യങ്ങളുടെ പൊളിച്ചെഴുതാണ്
പുതിയ സമവാക്യങ്ങളിൽ
ഞങ്ങൾ ചില്ലകൾ
മക്കൾ വേരുകൾ.
 വിപ്ലവാഗ്നിയിൽ ഒന്നിച്ച്
പുറപെട്ട യാത്രികർ...
എതിർദിശകളിലാണെന്നറിയാതെ
ഞങ്ങൾ പേറിയത്
 ഭൂതഭാണ്ഡങ്ങളും ഇന്നിൻ പരിഭവങ്ങളും...
യുഗാന്തരങ്ങളിൽ വിഫലമീയാത്ര എന്നറിയുകിലും
 മക്കളെന്ന വേരുകളിൽ
പിണഞ്ഞൊന്നായ്നിൽക്കുന്നു....
സൂത്രവാക്യങ്ങൾ മാറിയതറിയാതെ
അവരും.......

Sunday, 19 February 2017

വരൂ..
നമ്മുക്കവളുടെ പാവാടയുടെ നീളമളക്കാം
അസമയങ്ങളിലെ അവളുടെ യാത്രയെ കുറ്റപ്പെടുത്താം
അവൾ തിരഞ്ഞെടുത്ത ജോലിയെ വിമർശിക്കാം
അവളുടെ ഭൂതകാലത്തെ ചിക്കി ചികയാം
എന്നിട്ടവൾക്ക് നേരേ വിരൽ ചൂണ്ടി
നിർവൃതിയടയാം
അമ്മമാരെ...
നിങ്ങളുടെ പെൺമക്കളുടെ മാറിടങ്ങൾ
അരിഞ്ഞെടുക്കുക...
അവരുടെ ഗർഭപാത്രങ്ങൾ പറിച്ചുകളയുക..
നാളെയവൾ പാൽ ചുരത്തേണ്ട..
പെറ്റു വളർത്തേണ്ട
അതുമലെങ്കിൽ
തല കൊയ്യാനുള്ള വിദ്യ അവളെ പഠിപ്പിക്കുക..
ആളൂരതാ കോട്ടുമിട്ട് പുറപെട്ടിട്ടുണ്ട്...