Thursday, 29 March 2018

FB posts..


'എന്റെ ശരീരത്തിൽ നിന്നും ഇറ്റിറ്റി വീഴുന്നു ഒരോ തുള്ളി ചോരയും ഒരായിരം തുള്ളിയായ് ഈ മണ്ണിൽ തന്നെ മുളയ്ക്കും! അന്ന് നിങ്ങളറിയും ഞാൻ ആരായിരുന്നെന്ന്......' ദേവി അഴിച്ചിട്ട മുടിയുമായി ആക്രോശിക്കയാണ്....
പ്രോവിഡൻസ് കോളേജിന്റെ തിങ്ങിനിറഞ്ഞ വേദിയിൽ വർഷങ്ങൾക്ക് മുമ്പ് ,കണ്ണിൽ തീയുമായ് എന്റെ ശബ്ദം പ്രതിധ്വനിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല, വർഷങ്ങൾക്കിപ്പുറം ഓർമ്മകൾ പെറുക്കിയെടുക്കാൻ ഇങ്ങനെ ഒര് വേദി കിട്ടുമെന്ന്.
Lead റോൾ ,സംവിധാനം എന്നതിനപ്പുറം ,എന്റെ സ്ക്രിപ്റ്റ് പ്രമുഖ Professional എഴുത്തുക്കാരുമായി ഏറ്റുമുട്ടി യൂനിവേഴ്സിറ്റിയുടെ Zonal level വരെ എത്തി എന്ന് മാത്രമല്ല, unvty South Indian History Congress ൽ പ്രത്യേക ക്ഷണം സ്വീകരച്ചു അവതരിപ്പിക്കുകയും ചെയ്തു എന്നുള്ളത് അഭിമാനകരമായ നേട്ടം തന്നെയായിരുന്നു. എല്ലാം വിട്ടുകാർ അറിയാതെ ആയിരുന്നു എന്നുള്ളത് മറ്റൊര് വസ്തുത.ഒര് പക്ഷേ ഒര് ആൺ കുട്ടിയായിരുന്നെങ്കിൽ ജീവിതം തന്നെ വെറെ ഒര് track ഇൽ ആയേനെ...
വെന്നിയൂരിലെ കുടുംബ വീട്ടിൽ ചേർന്നുള്ള സ്കൂൾ ഗ്രൗണ്ടിൽ ഉയർന്ന Stage , മാമു തൊണ്ടിക്കോട്(ഇപ്പോഴത്തെ മാമുക്കോയ), സീനത്ത്, ശാന്താദേവി, ശാന്താകുമാരി, കുഞ്ഞാണ്ടി, എന്നിവരും മറ്റാരൊക്കെയും, ഉപ്പയും ഉൾപ്പെടുന്ന ഞങ്ങടെ തറവാട്ടിലെ നാടക ക്യാമ്പ്...
Back Stage ൽ കൂടി കയറി ഇറങ്ങാവുന്ന സ്വതന്ത്യം ഞങ്ങൾ കുറച്ച് പേർക്ക് മാത്രം.അഭിനയം ഒര് ജോലി എന്നതിനപ്പുറം ഒര് വികാരമായി കൊണ്ട് നടക്കുന്ന ഒര് പറ്റം കലാകാരൻമാർ! ഇതൊക്കെ കണ്ടത് കൊണ്ട് മാത്രമാണോ എന്റെ മനസ്സിൽ തിയറ്റർ എന്ന വികാരം ഓർമ്മ വച്ച നാൾ മുതൽ കയറികൂടിയത്?
കോഴിക്കോട് Town Hall ൽ ഉപ്പാന്റെ നാടകം.കെ.പി. ഉമ്മർ ഉപ്പാനെ അടിക്കുന്ന രംഗത്ത് ഉമ്മാടെ മടിയിലിരുന്നു കുഞ്ഞായ ഞാൻ ഉറക്കെ എൻറുപ്പാനെ അടിച്ചേയെന്ന് നിലവിളിച്ചെന്നും  സദസ്സിൽ കൂട്ട ചിരി യുയർന്നതും  കുടുംബത്തിലെ തമാശകളിലൊന്നായിരുന്നു.
സ്ത്രീ വിഷയങ്ങളെ കുറിച്ച് ആദ്യം ചിന്തകളുണർത്തിയത് കെ. ടി. യുടെ 'ഇത് ഭൂമിയാണ്' എന്ന നാടകമാണ്.
നാടകാനുഭവങ്ങൾ ഒരുപാടുണ്ട്. അതിൽ 8 പഠിക്കുമ്പോഴുള്ള അനുഭവം ഏറ്റവും രസകരം.. തിമർത്ത Practise... ഞാൻ Lead.നാടകം 'പെൺകോന്തൻ'.സൂക്ഷം നാടകത്തിന്റെ അന്ന് എന്റെ സ്വരം എന്നെ വഞ്ചിക്കുന്നു. വാ തുറന്ന് സംസാരിച്ചാൽ കാറ്റ് മാത്രം.Drama Cancel ചെയ്താൽ House ന്  മൈനസ് പോയിന്റ്. പോരെ പൂരം.!അതിനിടയിൽ സ്ക്രിപ്റ്റും നഷ്ട്ടമായി. എന്തായാലും കളിയ്ക്ക തന്നെ. നാടകം, ഉള്ള ശബ്ദമൊക്കെ വച്ച് അവതരിപ്പിച്ചു. വല്യ കുഴപ്പമില്ലാതെ മുന്നേറി. ഞാൻ ബോധം കെടുന്ന രംഗമുണ്ട്. ബോധം കെട്ടു. കണ്ണടച്ചു കിടക്കുമ്പോൾ സ്റ്റേജിൽ മറ്റുള്ളവർ എന്താവും എന്ന് പേടിയുമുണ്ട്. എവിടെയും ഒരനക്കവുമില്ല. ഒര് കണ്ണ് പയ്യെ തുറന്ന് നോക്കുമ്പോൾ എന്റെ അച്ഛൻ കഥാപാത്രവും അമ്മാവൻ കഥാപാത്രവും കോൽകളി കളിക്കുന്നു. ആ കോൽ എവിടുന്നാ വന്നതെന്നോ എന്താ ഉണ്ടായേന്നോ ഇന്നും ഒര് പിടിയും കിട്ടിയിട്ടില്ല. ആരോ പറഞിട്ടാവും കർട്ടൻ വീണു.സീതാ മിസ്സിന്റെ കൈയ്യിൽ നിന്ന് ചില്ലറ യല്ല കിട്ടിയത്. ഒര് പുതിയ പേരും.... വെള്ളരി നാടകം!
ആ ഒര് flop ൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് അടുത്ത വർഷം മുതൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ അവസാന സ്റ്റേജ് വരെ കൈയ്യടി വാങ്ങിയിട്ടേ ഉള്ളൂ.
ഭാവപകർച്ചകളുടെ രസതന്ത്രത്തിൽ സ്വയം ഇല്ലാതായി, മറ്റാരൊക്കെയായി ,ജീവിക്കാൻ ഇതിലും നല്ലൊരവസരം ഉണ്ടോ?
അത് കൊണ്ട് തന്നെ നാടകം എവിടെയുണ്ടെങ്കിലും, പറ്റുമെങ്കിൽ കണ്ടിരിക്കും.
ദീപന്റെ ഖസാക്ക് വല്ലാത്ത ഒര് feel ആണ് തന്നത്. അതിന്റെ ഓളങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒര് പാട് നാളെടുത്തു.
പഠിപ്പിക്കുന്ന കുട്ടികളിലേക്കെല്ലാം ഈ ഭ്രാന്ത് ഞാൻ എത്തിക്കുന്നുമുണ്ട്. മറ്റ് പലതിനും പോലെ പഴിയും കേൾക്കുന്നു....
എങ്കിലും സന്തോഷം.
ജീവതത്തിന്റെ വലിയ തട്ടകത്തിൽ ഭാവപ്പകർച്ചകളും വേഷപകർച്ചകളുമായി തിമിർക്കുന്നുണ്ടെങ്കിലും ആ വലിയ സ്‌റ്റേജിൽ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ല. അഭിനയിക്കാൻ മനസ്സനുവദിച്ചിട്ടുമില്ല...... അതാവാം എന്റെ പരാജയവും!!
--------hollow heart-------
______-________-_______
Every week
I dust the cobwebs
Of the big mansion
Mop the floor
Clean the counters
Yet the dust ,like a stealthly thief,
makes its secret entry
Dodging the rusty locks
My heart
With rooms of emptiness
Filled with nothings
Sharpens its ears,every week
For the creak of the rusty lock
Waiting in vain....
Praying to the mother of hope...
Only to be dusted and filled
With hollowness
Only to be Locked again
Till 'nother week dawns...
No visitor,no neighbour ,
No soul looms....
Locked , it remains.
Gathering dust
 protecting the 'nothing' in it...

Lazin-------